Thodupuzha

കെ.സി.വൈ.എം ഷട്ടില്‍ ടൂര്‍ണമെന്റ് രൂപത തല മല്‍സരം നടത്തി

വാഴക്കുളം: കെസിവൈഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ബോബി എം. പാലയ്ക്കന്റെ സ്മരണാര്‍ഥം നടത്തി വരുന്ന ഷട്ടില്‍ ടൂര്‍ണമെന്റിന്റെ രൂപത തല മല്‍സരം വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നടത്തി. കോളജ് ഡയറക്ടര്‍ ഫാ. പോള്‍ നെടുമ്പുറം ഉദ്ഘാടനം നിര്‍വഹിച്ചു. മല്‍സരത്തില്‍ വാഴക്കുളം യൂണിറ്റിലെ ഷെര്‍വിന്‍-സാംവിന്‍ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും ആലക്കോട് യൂണിറ്റംഗങ്ങളായ റോസ്‌വിന്‍-മാത്യൂസ് എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും നാകപ്പുഴ യൂണിറ്റ് അംഗങ്ങളായ ജോര്‍ജ്- ജോസ് എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം ഫാ. പോള്‍ ആക്കപ്പടിയ്ക്കല്‍, ഫാ. സനല്‍ നെടുങ്ങാട്ട് എന്നിവര്‍ നിര്‍വഹിച്ചു. നിര്‍മല പബ്ലിക് സ്‌കൂള്‍ കായികാധ്യാപകന്‍ ജയ്‌സണ്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു.

 

കെസിവൈഎം പ്രവര്‍ത്തകനായിരുന്ന ബോബി എം. പാലയ്ക്കന്റെ സ്മരണാര്‍ഥം നടത്തി വരുന്ന ഷട്ടില്‍ ടൂര്‍ണമെന്റിന്റെ രൂപത തല മല്‍സരങ്ങളില്‍ വിജയികളായവര്‍ ഫാ. പോള്‍ ആക്കപ്പടിയ്ക്കല്‍, ഫാ. സനല്‍ നെടുങ്ങാട്ട്, ഫാ. സാലസ് വള്ളോപ്പിള്ളില്‍ എന്നിവര്‍ക്കൊപ്പം.

Related Articles

Back to top button
error: Content is protected !!