ChuttuvattomThodupuzha

ദുരന്ത നിവാരണ പരിശീലനം:വിദ്യാര്‍ത്ഥികള്‍ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു

കരിങ്കുന്നം: കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ തൊടുപുഴയിലെ ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ സലിം വിദ്യാര്‍ഥികള്‍ക്ക് ദുരന്ത നിവാരണത്തിന് അനിവാര്യമായ വിവിധ വിഷയങ്ങളേക്കുറിച്ച് ക്ലാസെടുത്തു. വെള്ളത്തില്‍ വീണാല്‍, തീപിടുത്തമുണ്ടായാല്‍ , വാഹനാപകടം സംഭവിച്ചാല്‍ തുടങ്ങി ദുരന്ത സാഹചര്യങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി ചെയ്യേണ്ടതുണ്ട് എന്ന് ക്ലാസിലൂടെ കുട്ടികള്‍ക്ക് മനസിലാക്കുവാന്‍ സാധിച്ചു. ഫയര്‍ ഓഫീസര്‍ ബിബിനും മറ്റ് ഉദ്യോഗസ്ഥരും ഫയര്‍ സ്റ്റേഷനിലെ വിവിധ ഉപകരണങ്ങള്‍ എങ്ങനെ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുത്തു. സ്‌കൗട്ട് മാസ്റ്ററും അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ബൈജു എ. ജെ, ഗൈഡ് ക്യാപ്റ്റന്‍ ജില്‍സി കെ.ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!