Thodupuzha
പ്രതിരോധ സാമഗ്രി വിതരണം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/IMG-20220226-WA0018.jpg?resize=780%2C470&ssl=1?v=1645929544)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ഫനേജുകളില്‍ പ്രതിരോധ സാമഗ്രി വിതരണത്തിന്റെ നാലാം ഘട്ടം നടത്തി. പ്രമുഖ സാമൂഹിക പ്രവര്ത്തകന് സി.ആര് നീലകണ്ഠന് ഉദ്ഘാടനം നിര്‍വഹിച്ചു. സേവിയേഴ്സ് ഹോം, ദിവ്യരക്ഷാലയം എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ചെയര്മാന് മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം പി.എസ് ഭോഗീന്ദ്രന്‍, ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)