IdukkiLocal Live

ജില്ലാ അപ്രന്റിസ്ഷിപ്പ് മേള ഫെബ്രുവരി 12 ന്

ഇടുക്കി : വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ അപ്രന്റിസ്ഷിപ്പ് മേള 12ന്. രാവിലെ 9ന് കട്ടപ്പന ഗവ. ഐടിഐ യില്‍ നടത്തുന്ന അപ്രന്റിസ്ഷിപ്പ് മേള രാജ്യത്ത് അപ്രന്റീസ് ട്രെയിനികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഐടിഐ ട്രേഡ് ടെസ്റ്റ് പാസായ എല്ലാ ട്രെയിനികള്‍ക്കും മേളയില്‍ പങ്കെടുക്കാവുന്നതാണ്. ഐടിഐ ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങള്‍ക്ക് മേളയില്‍ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തിരഞ്ഞെടുക്കാവുന്നതാണ്. ട്രെയിനികളെ ആവശ്യമുള്ള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും https://www.apprenticeshipindia.gov.in എന്ന പോര്‍ട്ടലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Related Articles

Back to top button
error: Content is protected !!