Thodupuzha

ജില്ലാ ബോക്‌സിംഗ്  ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

തൊടുപുഴ: ജില്ലാ സബ് ജൂണിയര്‍, ജൂണിയര്‍, യൂത്ത് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് കരിമണ്ണൂര്‍ മാസ് ഓഡിറ്റോറിയത്തില്‍ ആരീഭിച്ചു.

മത്സരങ്ങള്‍ കരിമണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു പ്രസിഡന്റ് റെജി ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍ ആമുഖപ്രസംഗം നടത്തി.

ജില്ലാ ഒളിമ്പിക് വേവ് ചെയര്‍മാന്‍ എം.എന്‍ ബാബു, ആം റെസ്ലിംഗ് അസോസിയേഷന്‍ സംസ്ഥാന വൈസ് – പ്രസിഡന്റ് മനോജ് കൊക്കാട്ട് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. ഉടുമ്പന്നൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലോച സലിം, പഞ്ചായത്ത് അംഗങ്ങളായ ബൈജു വറവുങ്കല്‍, ജിസ്റ്റ് ആയത്തു പാടം, ജില്ലാ ബോക്‌സിംഗ് അസോസിയേഷന്‍ സെക്രട്ടറി ബേബി എബ്രഹാം, കൂടോ അസോസിയേഷന്‍ പ്രസിഡന്റ് ബിനു ഐസക് എന്നിവര്‍ പ്രസംഗിച്ചു. ഹിമാചല്‍ പ്രദേശില്‍ നടന്ന ദേശീയ കൂടോ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ അഖില്‍ കൃഷ്ണന്‍, വെള്ളി മെഡലുകള്‍ നേടിയ പ്രണവ് ഷാജി, അഭിമന്യു എസ്.ആര്‍. വെങ്കല മെഡലുകള്‍ നേടിയ എല്‍ദോ ഷാജി, അമല്‍ കെ.റെജി, ജെയ്‌സണ്‍ സാജൂ, അഖില്‍ രാജ്, ബിബിന്‍ ബെന്നി, വന്ദന പ്രതീഷ്, തോളി കെ.സജി, സുജിത് സാബു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുമായി 85 ബോക്‌സര്‍മാര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.

13, 14, 15 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കും. ചാമ്പ്യന്‍ഷിപ്പ് 10 നു സമാപിക്കും.

Related Articles

Back to top button
error: Content is protected !!