Thodupuzha

ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​റാ​യ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഇ​നി പു​തി​യ ക​ർ​മ​പ​ഥ​ത്തി​ലേ​ക്ക്

തൊ​ടു​പു​ഴ: ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​റാ​യ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഇ​നി പു​തി​യ ക​ർ​മ​പ​ഥ​ത്തി​ലേ​ക്ക്. ജി​ല്ല​യു​ടെ പു​ത്ര​നാ​യ അ​ർ​ജു​ൻ പാ​ണ്ഡ്യ​നെ ഹൃ​ദ​യം​കൊ​ണ്ടാ​ണ് ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ എ​ന്ന നി​ല​യി​ൽ ഇ​ടു​ക്കി​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. ലാ​ൻ​ഡ് റ​വ​ന്യു ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​റാ​യാ​ണ് ജി​ല്ല​യി​ൽ​നി​ന്നു അ​ദ്ദേ​ഹം താ​ത്കാ​ലി​ക​മാ​യി മാ​റു​ന്ന​ത്. ഹൈ​റേ​ഞ്ചി​ൽ​നി​ന്നു​ള്ള ആ​ദ്യ ഐ​എ​എ​സു​കാ​ര​നെ​ന്ന നി​ല​യി​ൽ ജി​ല്ല​യു​ടെ വി​ക​സ​ന കു​തി​പ്പി​ന് പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കി നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി അ​ദ്ദേ​ഹം അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്രം എ​യ​ർ​സ്ട്രി​പ്പ് സ്പെ​ഷ​ൽ ഓ​ഫി​സ​റാ​യി​രു​ന്ന അ​ദ്ദേ​ഹം വൈ​കാ​തെ ഇ​വി​ടെ ആ​ദ്യ​ഘ​ട്ട​പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി. ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ളി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന് പെ​രി​യാ​ർ ന​ദി​യി​ലെ അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ ക​യാ​ക്കിം​ഗ് സാ​ഹ​സി​ക​യാ​ത്ര​യ്ക്ക് തു​ട​ക്കം കു​റി​ച്ച​തും അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്‍റെ ആ​ശ​യ​മാ​യി​രു​ന്നു.

സ​മു​ദ്ര നി​ര​പ്പി​ൽ​നി​ന്നു 5,760 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ദ്രൗ​പ​ദി കാ ​ദ​ണ്ഡ-2 (ഡി​കെ​ഡി -2) എ​ന്ന കൊ​ടു​മു​ടി കീ​ഴ​ട​ക്കി സാ​ഹ​സി​ക പ​ർ​വ​താ​രോ​ഹ​ണ​ത്തി​ലും അ​ദ്ദേ​ഹം ത​ന്‍റെ മു​ദ്ര പ​തി​പ്പി​ച്ചു. 2016 ൽ ​ഐ​എ​എ​സ് നേ​ടി​യ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ 2019ൽ ​ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു. മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ ആ​യി​രി​ക്കെ​യാ​ണ് സ്വ​ന്തം ജി​ല്ല​യി​ൽ​ത​ന്നെ വി​ക​സ​ന ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!