ChuttuvattomThodupuzha

ജില്ലാ ജൂനിയർ ഹാന്റ്‌ബോൾ ചാമ്പ്യൻഷിപ്പ് 26ന്

തൊടുപുഴ: അക്ഷയ കാറ്ററിംഗ് ട്രോഫി ജില്ലാ ജൂനിയർ ഹാന്റ്‌ബോൾ ചാമ്പ്യൻഷിപ്പ് 26ന് കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 2004 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. സെലക്ഷൻ ലഭിക്കുന്നവർക്ക് 29ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ എട്ടിന് ഗ്രൗണ്ടിൽ എത്തിചേരണമെന്ന് ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: +91 82815 29170.

Related Articles

Back to top button
error: Content is protected !!