Uncategorized

ജില്ല കുടുംബശ്രീ അരങ്ങ് 2024 ; അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ സര്‍ഗോത്സവം നടത്തി

തൊടുപുഴ : സ്വായത്തമാക്കിയ കലാഭിരുചി അവതരിപ്പിച്ച് അരങ്ങില്‍ തിളങ്ങി കുടുംബശ്രീ പ്രവര്‍ത്തകര്‍. കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ ജില്ലാ കലോത്സവം അരങ്ങ് 2024 പ്രതിഭാചാരുതയാല്‍ വര്‍ണാഭമായി. 53 പോയിന്റോടെ അടിമാലി സിഡിഎസ് ജേതാക്കളായി. 35 പോയിന്റുള്ള മണക്കാടാണ് രണ്ടാമത്. മൂന്നാമതുള്ള തൊടുപുഴ സിഡിഎസിന് 30 പോയിന്റാണ് ലഭിച്ചത്. തൊടുപുഴ പാപ്പൂട്ടി ഹാളില്‍ നടന്ന പരിപാടി കേരള സാഹിത്യ അക്കാദമിയംഗം മോബിന്‍ മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ഉള്‍പ്പെടെ 55 സിഡിഎസുകളില്‍ നിന്നുള്ളവരാണ് മാറ്റുരച്ചത്.

നാല് വേദികളിലായി 52 ഇനങ്ങളില്‍ 300ലേറെ പേര്‍ മത്സരിച്ചു. നാടന്‍പാട്ട്, തിരുവാതിര, മൈം, നാടോടിനൃത്തം, സംഘഗാനം, സംഘനൃത്തം, ലളിതഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, കഥാപ്രസംഗം എന്നിങ്ങനെ വിവിധ സ്റ്റേജ് മത്സരങ്ങളും രചന മത്സരങ്ങളും അരങ്ങേറി. തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ സംസ്ഥാന കലോത്സവ മുന്‍ ജേതാവ് വിജയം ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. സുഷമ ജോയി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സി.ആര്‍ മിനി, തൊടുപുഴ സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി പ്രദീപ് രാജ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!