ChuttuvattomThodupuzha

ജില്ലാതല അറബിക് ടാലന്റ് ടെസ്റ്റ് നടത്തി

തൊടുപുഴ: ജില്ലാതല അറബിക് ടാലന്റ് ടെസ്റ്റ് പതിനാറാംകണ്ടം ജി.എച്ച്.എസ്.എസില്‍ നടന്നു. ആറ് സബ് ജില്ലകളില്‍ നിന്ന് നൂറോളം കുട്ടികള്‍ പങ്കെടുത്തു.സംസ്ഥാന അലിഫ് ടാലന്റ് കണ്‍വീനര്‍ ഫാറൂഖ് മാസ്റ്റര്‍ മലപ്പുറം ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് മൈതിന്‍കുട്ടി എം.എച്ച് അധ്യക്ഷത വഹിച്ചു. എല്‍.പി വിഭാഗത്തില്‍ അബ്ഷര്‍ അനസ്(ജി.എല്‍.പി.എസ് കുടയത്തൂര്‍), സന്‍ഹ പര്‍വിന്‍ (ജി.എച്ച്.എസ്.എസ് ദേവിയാര്‍), യു.പി വിഭാഗത്തില്‍സുമയ്യ സി.എ (ജി എച്ച്.എസ്.എസ് കല്ലാര്‍), ബാസില റഷീദ്
(എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം),എച്ച്.എസ് വിഭാഗത്തില്‍ ഫിദ ഫാത്തിമ(ജി എച്ച്.എസ് ചോറ്റുപാറ), നാജിയ ഫാത്തിമ(ജി എച്ച്.എസ് ചോറ്റുപാറ) എന്നിവര്‍ വിജയികളായി. ചടങ്ങില്‍ നജ്മുദീന്‍, അനീസലി, ബഷീര്‍ ഫാറൂഖി, അഫ്‌സല്‍, ഷാഹിദ, സി.എം സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!