Thodupuzha

ഞങ്ങളും കൃഷിയിലേക്ക്  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 25ന്

തൊടുപുഴ: കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് ആത്മ ഇടുക്കിയും ശാന്തന്‍പാറ കൃഷി വിജ്ഞാന്‍ കേന്ദ്രവും ചേര്‍ന്ന് നടത്തുന്ന കിസാന്‍ ബഗീദാരി പ്രാഥ്മിക്ത ഹമാരി അഭിയാന്‍ കര്‍ഷക മേളയും 25, 26 തീയതികളില്‍ പാറത്തോട് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും, കര്‍ഷക മേളയുടെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പിയും നിര്‍വഹിക്കും. മേളയോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനം, കര്‍ഷക-ശാസ്ത്രജ്ഞ സംവാദം, കൃഷി അനുബന്ധ മേഖലയിലെ ക്ലിനിക്കുകള്‍, കലാമത്സരങ്ങള്‍, കൃഷി വകുപ്പിന്റെ ഐടി സേവനങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നിവ നടക്കും. കര്‍ഷകര്‍ക്കായി മണ്ണ് പരിശോധന സൗകര്യവും, നൂതന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോളി ആന്റണി, ആത്മ പ്രോജക്ട് ഡയറക്ടര്‍ ആന്‍സി തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാമോള്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!