Thodupuzha

ഗസറ്റഡ് ജീവനക്കാരുടെ ജില്ലാ മാര്‍ച്ചും ധര്‍ണയും ഇന്ന് തൊടുപുഴയില്‍ 

തൊടുപുഴ: ജനാധിപത്യവിരുദ്ധ തൊഴിലാളി വിരുദ്ധ കേന്ദ്ര നയങ്ങള്‍ക്കെതിരെ യോജിച്ച് അണിനിരക്കുക, കേരള സര്‍ക്കാരിന്റെ പുരോഗമന ജനപക്ഷ ബദലുകളെ ശക്തിപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍  ബുധനാഴ്ച്ച 11ന് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനന്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ച് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ കെ.ജി.ഒ.എ സംസ്ഥാന വനിതാ കമ്മിറ്റി കണ്‍വീനര്‍ ഡോ. സിജി സോമരാജന്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!