Thodupuzha

ജില്ലാ ഒളിമ്പിക് ഗെയിംസ് സമാപനം:  ട്രോഫികള്‍ വിതരണം ചെയ്തു.

 

തൊടുപുഴ: ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വച്ചു നടന്ന ജില്ലാ ഒളിമ്പിക് ഗെയിംസ് മത്സരങ്ങളുടെ സമാപന ചടങ്ങില്‍ വിജയി കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. മുട്ടം റൈഫിള്‍ ക്ലബ്ബ് ഹാളില്‍ നടന്ന സമാപന ചടങ്ങ് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജില്ലാ ഒളിമ്പിക് ഗെയിംസില്‍ പങ്കെടുത്തു വിജയികളായ 22 കായിക ഇനങ്ങളില്‍ 21 -ലേയും ഓവറോള്‍ വിജയികളായ ഒന്നും, രണ്ടും സ്ഥാനക്കാര്‍ക്ക് ട്രോഫികള്‍ നല്കി അനുമോദിച്ചു. ദേശീയ വെറ്ററന്‍സ് അത് ലറ്റിക് മീറ്റില്‍ മൂന്നു സ്വര്‍ണമെഡലുകളും, ഒരു വെള്ളിയും നേടി ടൂര്‍ണമെന്റിലെ മികച്ച അത്‌ലറ്റായി തെരഞ്ഞെടുക്കപ്പെട്ട സൂസി മാത്യുവിനെ മെമെന്റോ നല്കി ആദരിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പി.മോഹന്‍ദാസ്,

വൈസ് പ്രസിഡന്റ് ഡോ. പ്രിന്‍സ്‌കെ മറ്റം, ജോയിന്റ് സെക്രട്ടറി ശരത് യു. നായര്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാരായ റഫീക്ക് പള്ളത്തുപറമ്പില്‍, എന്‍. രവീന്ദ്രന്‍ ,ഡോ.വി.സി. ജെയിംസ്, ബേബി എബ്രഹാം, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍, ജെയ്‌സണ്‍ പി. ജോസഫ്, ഒളിമ്പിക് വേവ് ജനറല്‍ കണ്‍വീനര്‍ വിനോദ് വിന്‍സെന്റ്, ബാറ്റ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സൈജന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!