Thodupuzha

ജി​ല്ലാ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യൻ​ഷി​പ്പ് ഇന്ന് ​തൊടു​പു​ഴ​യി​ൽ

തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യൻ​ഷി​പ്പ് ഇന്ന് ​തൊടു​പു​ഴ​യി​ൽ ന​ട​ക്കു​൦. മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ രാ​വി​ലെ ഒ​ൻപ​തി​ന് ഭാ​ര​നി​ർ​ണ​യത്തോടെ ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം 11നു ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ലെ 25-ഓ​ളം ക്ല​ബ്ബു​ക​ളി​ൽ​നി​ന്നും സ്കൂ​ളു​ക​ളി​ൽനി​ന്നും 250ൽ​പ​രം പേ​ർ പ​ങ്കെ​ടു​ക്കും. ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള താ​ര​ങ്ങ​ളെ ഈ ​മ​ൽ​സ​ര​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കും.

ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ക്ലാ​സു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പു​രു​ഷ, വ​നി​ത, അം​ഗ​പ​രി​മി​ത മ​ത്സ​ര​ങ്ങ​ളു​മു​ണ്ടാ​കും. സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യി​ക ഇ​ന​മാ​യ പ​ഞ്ച​ഗു​സ്തി​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ല്ല​യി​ൽ​നി​ന്നു ദേ​ശീ​യ ചാ​മ്പ്യൻ​ഷി​പ്പി​ൽ മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ താ​ര​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. രാ​ത്രി 7.30നു ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

Related Articles

Back to top button
error: Content is protected !!