Thodupuzha

ജില്ലാ പഞ്ചഗുസ്തി  മത്സരം കട്ടപ്പനയില്‍

തൊടുപുഴ: ജില്ലാ പഞ്ചഗുസ്തി മത്സരങ്ങള്‍ 17 ന് കട്ടപ്പന മനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടത്തുമെന്ന് സെക്രട്ടറി ടി.ആര്‍. ജലദാസ് അറിയിച്ചു. കട്ടപ്പന മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം ചെയര്‍മാനായി സ്വാഗതസംഘം രൂപീകരിച്ചു. പുരുഷ, വനിത, സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി ഇടത്-വലത് കൈ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ശരീരഭാര നിര്‍ണയം രാവിലെ 10 ന് ആരംഭിക്കും. ജൂനിയര്‍, വനിതാ വിഭാഗം മത്സരങ്ങള്‍ 12.30ന് ആരംഭിക്കും്. സീനിയര്‍ പുരുഷ വിഭാഗം ശരീരഭാര നിര്‍ണയം ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്നതും മത്സരങ്ങള്‍ 3 ന് ആരംഭിക്കുന്നതുമാണ്. ജില്ലാ പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിക്കും. മത്സരങ്ങള്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ജൂനിയര്‍ വനിതാ വിഭാഗം സമ്മാനദാനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബിയും, പുരുഷ വിഭാഗം സമ്മാനദാനം മന്ത്രി റോഷി അഗസ്റ്റിനും നിര്‍വഹിക്കും. ഫോണ്‍: 9446444773.

Related Articles

Back to top button
error: Content is protected !!