IdukkiLocal Live

ഭിന്നശേഷിക്കാര്‍ക്ക് സാന്ത്വനവുമായി ജില്ലാ പഞ്ചായത്ത് ; ആദ്യഘട്ടത്തില്‍ 44 ഗുണഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു

ഇടുക്കി : ഭിന്നശേഷിക്കാര്‍ക്കായി സൈഡ് വീല്‍ ഘടിപ്പിച്ച 44 സ്‌കൂട്ടറുകള്‍ ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തു. സഹായ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ആന്റണി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സ്‌കൂട്ടര്‍ നല്‍കുന്നതിന് 60 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.ഭിന്നശേഷിക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുകയും അതുവഴി ദൈനംദിന പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തി ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 44 ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ സ്‌കൂട്ടര്‍ വിതരണം ചെയ്തത്. പദ്ധതി പ്രകാരം ഹീറോ ഡെസ്റ്റിനി പ്രൈം 125സിസി വാഹനമാണ് വിതരണം ചെയ്തത്. സ്‌കൂട്ടര്‍ ഒന്നിന് 1039,00 രൂപയാണ് വില . പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംനാദ് വി. എ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉഷാകുമാരി മോഹന്‍കുമാര്‍, ജോസഫ് കുരുവിള, ഡിവിഷന്‍ മെമ്പര്‍ കെ. ജി സത്യന്‍, അംഗങ്ങളായ ജിജി കെ ഫിലിപ്പ്, ഷൈനി സജി, എം ജെ ജേക്കബ്, ഇന്ദു സുധാകരന്‍, വാഴത്തോപ്പ് പഞ്ചായത്ത് അംഗം രാജു ജോസഫ് കല്ലറക്കല്‍, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ഷെര്‍ള ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!