Kudayathoor

ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്ത് അപകടസാഹചര്യം സൃഷ്ടിച്ച കല്ലും മണ്ണു൦ നീക്കം ചെയ്തു

കുടയത്തൂർ: തിങ്കളാഴ്ച സംഗമത്ത് ഉണ്ടായ ഉരുൾ പൊട്ടലിൽ അടിഞ്ഞു കൂടി അപകടവസ്ഥയിൽ കിടന്ന മണ്ണും കല്ലും ജില്ലാ പഞ്ചായത്തംഗം  എം ജെ ജേക്കബ്  ഇടപെട്ട് നീക്കം ചെയ്തു. ഉരുൾ പൊട്ടൽ ഉണ്ടായതിന് താഴ് ഭാഗത്ത്‌ ഉണ്ടായിരുന്ന മുപ്പത്തഞ്ചിൽപ്പരം വീടുകൾക്ക് അപകട ഭീഷണി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന് ഹിറ്റാച്ചിയുൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തിച്ച് മണ്ണും കല്ലും നീക്ക൦ ചെയ്യാൻ നടപടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം സി.വി. സുനിത, വാർഡ് മെമ്പർ പുഷ്പ വിജയൻ, മെമ്പർമാരായ കെ. എൻ. ഷിയാസ്, എം.ജെ. ജോസഫ് തുടങ്ങിയവരു൦ തടസ്സങ്ങൾ നീക്ക൦ ചെയ്യാൻ നടപടികൾ ആര൦ഭിക്കുന്നതുവരെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!