Thodupuzha

ജില്ലയില്‍ പെന്‍ഷന്‍ സംരക്ഷണ ദിനാചരണം നടത്തി

തൊടുപുഴ: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ പത്താം വാര്‍ഷിക ദിനം അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പെന്‍ഷന്‍ സംരക്ഷണ ദിനമായി ആചരിച്ചു. പ്രതിഷേധ ബാഡ്ജുകള്‍ ധരിച്ചാണ് ജീവനക്കാര്‍ ജോലിക്ക് ഹാജരായത്. തുടര്‍ന്ന് ഓഫീസ് സമുച്ചയങ്ങളില്‍ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും, പ്രതിഷേധ കൂട്ടായ്മകളും നടന്നു. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനുശേഷം നടന്ന ജില്ലാതല പ്രതിഷേധ കൂട്ടായ്മ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനില്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.എഫ് ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മയില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് ആര്‍. ബിജുമോന്‍, കെ.ജി.ഓ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. നിഷാന്ത്.എം.പ്രഭ, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജി രമേശ്, ബി. സുധര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം കൂടിയ പ്രതിഷേധ കൂട്ടായ്മ ജോയിന്റ് കൗണ്‍സില്‍ ജില്ല ട്രഷറര്‍ കെ.വി. സാജന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അഭിജിത്ത് അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ ട്രഷറര്‍ നിധിന്‍ അധ്യക്ഷത വഹിച്ചു. പീരുമേട് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.ജി.ഒ.എഫ് ജില്ലാ കമ്മറ്റി അംഗം കെ.കെ ബിനുമോന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോ. സെക്രട്ടറി കെ.റ്റി.വിജു അധ്യക്ഷത വഹിച്ചു. ദേവികുളം മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ എ.കെ.എസ്.റ്റി.യു ജില്ലാ ട്രഷറര്‍ വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ മേഖലാ പ്രസിഡന്റ് ആന്‍സ് ജോണ്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പന മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ മേഖലാ പ്രസിഡന്റ് പി.സി ജയന്‍ ഉദ്ഘാടനം ചെയ്തു. അടിമാലി പഞ്ചായത്ത് കോംപ്ലക്‌സില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.ജി.എഫ് നേതാവ് ബെന്നി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ അടിമാലി മേഖല പ്രസിഡന്റ് പി.എന്‍. ഷൈജു അധ്യക്ഷത വഹിച്ചു.

Related Articles

Back to top button
error: Content is protected !!