ChuttuvattomThodupuzha

ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് തൊടുപുഴയില്‍ ആരംഭിച്ചു

തൊടുപുഴ: ജില്ലാ റോളര്‍ സ്‌കേറ്റിങ്  ചാമ്പ്യന്‍ഷിപ്പ് തൊടുപുഴ വെങ്ങല്ലൂര്‍ റോളര്‍ സ്‌കേറ്റിംഗ് റിംഗില്‍ ആരംഭിച്ചു. മത്സരങ്ങള്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം റഫീക്ക് പള്ളത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു. 3000 മീറ്റര്‍, 1500 മീറ്റര്‍,  500 മീറ്റര്‍ റോഡു മത്സരങ്ങള്‍ മങ്ങാട്ടുകവല ബൈപാസ് റോഡില്‍ ശനിയാഴ്ച്ച രാവിലെ 6 ന്  കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗം കെ.ശശിധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.സംസ്ഥാന റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ ട്രഷറര്‍ ജിഷാ തങ്കച്ചന്‍ , ജില്ലാ സെക്രട്ടറി സാബു എന്നിവര്‍ പ്രസംഗിച്ചു. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.

Related Articles

Back to top button
error: Content is protected !!