Thodupuzha

ജില്ലാ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്:  ന്യൂമാന്‍ കോളജും സെന്റ് ജോര്‍ജ്ജ് സ്‌കൂളും ജേതാക്കള്‍

തൊടുപുഴ: മൂന്നു ദിവസമായി നടന്നുവരുന്ന ജില്ലാ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് തൊടുപുഴ ന്യൂമാന്‍ കോളജില്‍ സമാപിച്ചു. സീനിയര്‍ വനിതാ വിഭാഗത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജ് ചാമ്പ്യന്‍മാരായി. സെന്റ് സെബാസ്യന്റ് എച്ച്.എസ്. രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സെന്റ് ജോര്‍ജ് എച്ച്.എസ് ചാമ്പ്യന്‍മാരായി. സെന്റ് സെബാസ്റ്റിയന്‍സ് എച്ച്. എസ്. രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

മൂന്നു ദിനങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ഇടുക്കി ജില്ലയിലെ വിവിധ സ്‌കൂള്‍, കോളജ്, ക്ലബുകളും പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സോഫ്റ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍ എ. ജോണ്‍സന്‍ ജില്ലാ അസോസിയേഷന്‍ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി എബിന്‍ വില്‍സണ്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനു. വി. ജോസ്, അനീഷ് ഫിലിപ്പ്, ബോബു ആന്റണി, ഐബിന്‍ സ്‌കറിയ, അഡ്വ. അനീഷ്, സോഫ്റ്റ്‌ബോള്‍ പരീശീലകന്‍ നിസാര്‍ കെ. ഇ, കോളജ് ബര്‍സര്‍ ഫാ. പോള്‍ കാരക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!