Thodupuzha

സ്വതന്ത്ര കര്‍ഷക സംഘം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം

തൊടുപുഴ: രാജ്യം വളരണം, കര്‍ഷകര്‍ ഉണരണം എന്ന പ്രമേയത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം ഇടുക്കി ജില്ലാ തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം. തൊമ്മന്‍കുത്തില്‍ നടന്ന ചടങ്ങില്‍ മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സലിം കൈപ്പാടം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം, മുസ് ലിം ലീഗ് കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഇല്‍യാസ്, മീരാന്‍ ഹാജി കോടിക്കുളം, സുലൈമാന്‍ കാളിയാര്‍, യൂനുസ് ചിലവ്, എന്‍ എന്‍ കാസിം, വി എസ് അബ്ബാസ്, സലിം കാരിശേരി, ഹമീദ് അങ്കംപറമ്പില്‍, ബഷീര്‍ പള്ളിമുക്കില്‍, ഒ.പി ഇബ്രാഹിം, മാഹിന്‍ അബ്ബാസ് പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!