Thodupuzha

ദിവ്യാ തങ്കപ്പനും സപര്‍ണ ജോയിക്കും സ്വീകരണം നല്‍കി

തൊടുപുഴ:  ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ബീച്ച് വോളിബോളില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ദിവ്യാ തങ്കപ്പനും ടീമംഗം സപര്‍ണ ജോയിക്കും നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. പന്നിമറ്റം അനുഗ്രഹ നികേതന്‍ സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ദിവ്യാ തങ്കപ്പനും സപര്‍ണ ജോയിയും. കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.മോനിച്ചന്‍ ഉപഹാരം നല്‍കി വിമാനത്താവളത്തില്‍ സ്വീകരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചു വന്നവര്‍ക്ക് രക്ഷകര്‍തൃ സംഘടനയായ പെയ്ഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഉപാസന ഡയറക്ടറും സ്പെഷ്യല്‍ സ്‌കൂള്‍ ഏരിയാ ഡയറക്ട ഫാ.റോയി കണ്ണന്‍ചിറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എം ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വെട്ടിമുകള്‍ സേവാഗ്രാം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ക്ലീറ്റസ് ടോം, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മണ്ണക്കനാട് ഹോളിക്രോസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി ജോ, പന്നിമറ്റം അനുഗ്രഹ നികേതന്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജൂബിയാന്‍സ്, വൈസ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സ് , കായികാധ്യാപകന്‍ റ്റിറ്റു സെബാസ്റ്റ്യന്‍, പെയ്ഡ് ഇടുക്കി ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍, ജോജി മാത്യൂ , അധ്യാപകരായ സിസ്റ്റര്‍ മെര്‍ലിറ്റ് , സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ സുമി റോസ് , സിസ്റ്റര്‍ ലിസ്മി, എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!