ChuttuvattomThodupuzha

ജീവകാരുണ്യത്തിന് കരുത്തായി ദിവ്യം ക്രിസ്മസ് മേള

തൊടുപുഴ: പങ്കുവയ്ക്കലിന്റെ സന്ദേശം നല്‍കുന്ന ക്രിസ്മസ് നാളുകള്‍ ആഘോഷ രാവുകളാക്കാന്‍ ക്രിസ്മസ് കോര്‍ണറുമായി ദിവ്യം ഫൗണ്ടേഷന്‍. ദേവാലയങ്ങളിലേക്കും ക്രൈസ്തവ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ആവശ്യമായ ക്രിസ്മസ് ആഘോഷ അലങ്കാര വസ്തുക്കളും ഇവിടെ വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഓരോ സാധനങ്ങള്‍ വാങ്ങുന്‌പോഴും അത് ജീവകാരുണ്യ ശുശ്രൂഷയിലുള്ള പങ്കാളിത്തമായി മാറുകയാണ്. തൊടുപുഴ ധന്വന്തരി ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ദിവ്യം സ്‌ക്വയറിലാണ് ഡി -അഡോര്‍ ക്രിസ്മസ് മേള ഒരുക്കിയിരിക്കുന്നത്. പേപ്പര്‍ നക്ഷത്രങ്ങള്‍, എല്‍ഇഡി നക്ഷത്രങ്ങള്‍, പുല്‍ക്കൂടുകള്‍, ക്രിസ്മസ് സെറ്റുകള്‍, ട്രീകള്‍, സാന്താക്ലോസിന്റെ മുഖംമൂടി, തൊപ്പി, മാല ബള്‍ബുകള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവയെല്ലാം മിതമായ നിരക്കില്‍ ഇവിടെനിന്നും ലഭിക്കും. രുചി വൈവിധ്യമുള്ള ക്രിസ്മസ് കേക്കുകളുടെ പ്രത്യേക സ്റ്റാളും അടുത്ത ദിവസം പ്രവര്‍ത്തനമാരംഭിക്കും.
ഇവിടെനിന്നും വില്‍പ്പനയിലൂടെ ലഭിക്കുന്ന ലാഭം മൈലക്കൊന്പില്‍ പ്രവര്‍ത്തിക്കുന്ന ദിവ്യരക്ഷാലയത്തിലെ അഗതി മന്ദിരം, മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷന്‍, പ്രത്യാശ ഭവന്‍, ദിവ്യം ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നതെന്ന് ഡയറക്ടര്‍ ഫാ. ബെന്നി ഓടയ്ക്കല്‍ പറഞ്ഞു. ഇതിനു പുറമെ ദിവ്യം സ്‌ക്വയറില്‍ ബേക്കറി ആന്‍ഡ് ഫുഡ് കോര്‍ട്ട്, മീറ്റ് -ഫിഷ് ഹബ്ബ്, ഫുഡ് പ്രോഡക്ട്‌സ് സ്റ്റാള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!