Thodupuzha

ഡോ. വന്ദന ദാസിന്റെ കൊലപാതകം: പ്രതിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണ കെ.പി.എസ്.ടി.എ

തൊടുപുഴ : കേരളത്തിലെ തകര്‍ന്നടിഞ്ഞ ക്രമസമാധാനപാലനവും ആരോഗ്യ വകുപ്പിന്റെ കൊടുകാര്യസ്ഥതയും മറയ്ക്കാന്‍ കള്ള പ്രചരണങ്ങളുമായി ഇറങ്ങുന്നതിന്റെ തെളിവാണ് ഡോ. വന്ദന ദാസിന്റെ ദാരുണമായ അറുംകൊലപാതകത്തിന് രാഷ്ര്ടീയ നിറം നല്‍കുവാനായി പ്രതി സന്ദീപ് കോണ്‍ഗ്രസ് അനുകൂല സംഘടന അംഗമാണെന്ന കള്ള പ്രചരണവുമായി രംഗത്തുവന്നതെന്ന് ഗജടഠഅ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു. ഇയാളെ എത്രയും വേഗം സര്‍വ്വീസില്‍ നിന്ന് പുറത്താക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും , ഈ കൊടുംക്രൂരകൃത്യം ചെയ്യാന്‍ അവസരമൊരുക്കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ഇനിയൊരു ആളിനും ഇത്തരം ദാരുണാന്ത്യം ഉണ്ടാവാതിരിക്കാനുമുള്ള ശക്തമായ നടപടികള്‍ കൈ കൊള്ളണമെന്നും സംഘടന സര്‍ക്കാരി നേടാവശ്യപ്പെട്ടു.
യോഗം സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി എം ഫിലിപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു , സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം , ജില്ലാ സെക്രട്ടറി പി എം നാസര്‍ , ജോബിന്‍ കളത്തിക്കാട്ടില്‍ , മുഹമ്മദ് ഫൈസല്‍ , ബിജോയി മാത്യു , രാജിമോന്‍ ഗോവിന്ദ്, ഷിന്റോ ജോര്‍ജ് , അനീഷ് ജോര്‍ജ് , ദീപു ജോസ് , രതീഷ് വി ആര്‍ പ്രസംഗിച്ചു .

Related Articles

Back to top button
error: Content is protected !!