Thodupuzha

ഡോക്ടര്‍ വന്ദനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എന്‍സിപി

തൊടുപുഴ: ഡോക്ടര്‍ വന്ദനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് എന്‍ സി പി. തൊടുപുഴയില്‍ ചേര്‍ന്ന എന്‍സിപി നിയോജകമണ്ഡലം കമ്മിറ്റി കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ജയ്‌സണ്‍ തേവലത്തില്‍ അധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി റോഷന്‍ സര്‍ഗ്ഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോസ് വഴുതന പള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു. ലാലു ചകനാല്‍, സി എസ് വിഷ്ണു, ടെന്നി ജോസ്, അനില്‍ എ ഡി എന്നിവര്‍ പ്രസംഗിച്ചു

 

Related Articles

Back to top button
error: Content is protected !!