ChuttuvattomThodupuzha

പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കരുത്: കെ.വി.മുരളി

തൊടുപുഴ: സംസ്ഥാനത്തെ പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം ശക്തമായി ചെറുത്തു തോല്‍പിക്കുമെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളി പറഞ്ഞു. പെന്‍ഷന്‍ പരിഷ്‌ക്കരണ കൂടിശിക ലഭിക്കാതെ എണ്‍പതിനായിരം പേരാണ് മരണമടഞ്ഞത്. പിണാറായി ഭരണത്തില്‍ പൗര പ്രമുഖര്‍ക്ക് മാത്രമാണ്. രക്ഷയുള്ളത്. കെ.എസ്. എസ്.പി.എ. തൊടുപുഴ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് റോയി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.ഡി.പ്രകാശന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. കെ.എ.മാത്യു, ടി.ജെ പീറ്റര്‍, ഐവാന്‍ സെബാസ്റ്റിയന്‍, കെ.എസ്. ഹസ്സന്‍ കുട്ടി, ജോജോ ജയിംസ്, പി.എസ്. ഹുസൈന്‍, ഗര്‍വാസിസ് കെ. സഖറിയാസ്, മാത്യൂസ് തോമസ്, സ്റ്റീഫന്‍ ജോര്‍ജ്, ജോസ് ആറ്റുപുറം, അനസ് പള്ളിവേട്ട,ഷെല്ലി ജോണ്‍, വി.എം ജോസ് , വി.എസ്.മുഹമ്മദ്, ഡാലി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി റോയി ജോര്‍ജ് (പ്രസിഡന്റ്), ഷെല്ലി ജോണ്‍ (സെക്രട്ടറി), എസ്.ജി. സുദര്‍ശനന്‍ (ട്രഷറര്‍), എം.എന്‍ സുദര്‍ശനന്‍ , ലതിക കെ.എസ്, അബു അബ്രാഹം (വൈസ് പ്രസിഡന്റുമാര്‍), എന്‍.എം. യൂനിസ്, മാത്യു വര്‍ഗീസ്, കെ.എം. അലക്‌സാണ്ടര്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ) ഡാലി തോമസ് (വനിതാ ഫോറം പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!