ChuttuvattomThodupuzha

ഡോ. അര്‍ജുന്‍ സിംഗ് അവാര്‍ഡ് കെ.എം. മൂസ ഹാജിക്ക്

തൊടുപുഴ: ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിക്ക് നല്‍കുന്ന ഡോ.അര്‍ജുന്‍ സിംഗ് അവാര്‍ഡ് കെ. എം മൂസ ഹാജിക്ക് സാദിഖ്അലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു. അല്‍ അസ്ഹര്‍ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി കെ. എം മൂസ ഹാജിക്ക് അനുമോദന പത്രിക സമര്‍പിച്ചു. ഉമാ തോമസ് എംഎല്‍എ, മുന്‍ എംഎല്‍എ ടി. എ അഹമ്മദ് കബീര്‍, ബിഷപ്പ് ഡോ. ഏലിയാസ് മാര്‍ അത്താനിയോസ്, സ്വാമി ആത്മദാസ് യമി, കെ.എം പരീദ്, അഡ്വ. മുഹമ്മദ് ഷാ, ഹംസ പാറക്കാട്ട്, അഡ്വ.വി. ഇ. അബ്ദുല്‍ ഗഫൂര്‍, വര്‍ഗീസ്് കുര്യന്‍, അഡ്വ. വി.കെ. ബീരാന്‍, അഡ്വ. കെ.എ. റഷീദ്, അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാന്‍, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, സുബൈര്‍ നെല്ലിക്കാപ്പറമ്പ്, നടുക്കണ്ടി അബൂബക്കര്‍, നിസാര്‍ ഒളവണ്ണ, സി. മുഹമ്മദ് കുഞ്ഞി, അഹമ്മദ് പുന്നക്കല്‍, സംഘാടക സമിതി കണ്‍വീനര്‍ സലീം കൈപ്പാടം ന്യൂനപക്ഷ സമിതി വൈസ് പ്രസിഡന്റ് ക്രസന്റ് മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. കെ.എം. മൂസ ഹാജി മറുപടി പ്രസംഗം നടത്തി.

Related Articles

Back to top button
error: Content is protected !!