Thodupuzha

ഡോ: മണക്കാല ഗോപാലകൃഷ്ണനെ സംസ്കാര വേദി ആദരിച്ചു.

 

മൂലമറ്റം: ഉൾക്കനൽ സിനിമയുടെ സംഗീത സംവിധായകനും സംസ്കാര വേദിയുടെ സഹയാത്രികനുമായ ഡോ. മണക്കാല ഗോപാലകൃഷ്ണനെ സംസ്കാര വേദി ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

കുടയത്തൂരിൽ ചേർന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാര ഫലകം സമ്മാനിച്ചു. ജില്ലാ കൺവീനർ റോയ്. ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെംമ്പർ മിനി ആൻറണി , നിയോജക മണ്ഡലം കൺവീനർ ഫ്രാൻസീസ് കരിമ്പാനി ,

കൂത്താട്ടുകുളം വിജയകുമാർ , ഡോ. തോംസൺ പിണക്കാട്ട് ,

ഷിബു ഈപ്പൻ , സണ്ണി ഓടയ്ക്കൽ , മനോജ് മൈലാടൂർ , മാത്യൂസ് കുളത്തിനാൽ , സാജു കുന്നേ മുറി , അജിൽ പനച്ചിക്കൽ , ഷാജി വീട്ടിയാങ്കൽ എന്നിവർ പ്രസംഗിച്ചു. ഡോ. മണക്കാല ഗോപാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.

Related Articles

Back to top button
error: Content is protected !!