Thodupuzha

വാര്‍ഷിക പൊതുയോഗം നടത്തി

 

തൊടുപുഴ: കുമ്പംകല്ല് ഡ്രീംലാന്‍ഡ് റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് കെ.എം.എം റഷീദ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. കരീം ഉദ്ഘാടനം ചെയ്തു. ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഓ പി.എ. നസീര്‍, തൊടുപുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ നായര്‍, ട്രാക്ക് സെക്രട്ടറി സണ്ണി തെക്കേക്കര, എച്ച.എസ്. ശ്രീകുമാര്‍, ജാസ്മിന്‍ മുഹമ്മദ് അലി, സാജിത കബീര്‍, നസീമ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എം.എം റഷീദ് (പ്രസിഡന്റ്), റഹിം.പി.കെ., ഹാഷിം.ഇ.ഐ (വൈസ് പ്രസിഡന്റുമാര്‍), ജാസ്മിന്‍ മുഹമ്മദ് അലി (സെക്രട്ടറി), സാജിദ കബീര്‍, നിഷാദ്.കെ.ആര്‍ (ജോ. സെക്രട്ടറിമാര്‍), കബീര്‍ മൗലവി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!