Thodupuzha

കുടിവെള്ളം സൗജന്യമായി നല്‍കി യൂത്ത് ഫ്രണ്ട് പ്രതിഷേധം

 

തൊടുപുഴ: സംസ്ഥാന ബജറ്റിലെ കടുത്ത നികുതി നിര്‍ദ്ദേശങ്ങളിലും ജലവിഭവ വകുപ്പ് മന്ത്രിയുടെ ആക്ഷേപ പരിഹാസ നയത്തിലും പ്രതിഷേധിച്ച് ജനങ്ങള്‍ക്ക് പ്രതീകാത്മകമായി സൗജന്യ കുടിവെള്ളം നല്‍കി തൊടുപുഴയില്‍ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ സമരം നടത്തി. നികുതി ബജറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചിനു ശേഷം വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തിയവര്‍ക്കാണ് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ സൗജന്യ കുടിവെള്ളം നല്‍കിയത്.

ഖജനാവില്‍ അധികമായി ലഭിക്കുന്ന നികുതി പണത്തില്‍ നിന്നും ക്ഷേമപെന്‍ഷന്‍ തുക രണ്ടായിരമായി എങ്കിലും വര്‍ധിപ്പിക്കുന്നതിനോ സംസ്ഥാന സഹകരണ ബാങ്കുകളിലെ ജപ്തി ഭീഷണിയില്‍ കഴിയുന്നവരുടെ പലിശ എങ്കിലും പരിപൂര്‍ണ്ണമായി എഴുതിത്തള്ളി കൂട്ട ആത്മഹത്യ തടയാനോ ബജറ്റ് നിര്‍ദ്ദേശമില്ലാത്തത് ക്രൂരതയായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്ന് സമരം ഉദ്ഘാടനം ചെയ്ത് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍ പറഞ്ഞു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വറവുങ്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ക്ലമന്റ് ഇമ്മാനുവേല്‍, ജോബി പൊന്നാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് മുണ്ടയ്ക്കാമറ്റം, ജില്ലാ ജനറല്‍ സെക്രട്ടറി ജെയ്‌സ് ജോണ്‍, ഷിജോ മൂന്നുമാക്കല്‍, ജോബി തീക്കുഴിവേലില്‍, ഷാജി അറയ്ക്കല്‍, പി.കെ. സലീം, രഞ്ജിത് മണപ്പുറത്ത്, ജീസ് ആയത്തുപാടം, ജോണ്‍ ആക്കാന്തിരി, ജോര്‍ജ് ജെയിംസ്, ഷാജി മുതുകുളം, ബേബി കലയപ്പാറ, ജിബിന്‍ മൂക്കന്തോട്ടം, അനു മാത്യു, ജോമോന്‍ മണക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!