ChuttuvattomThodupuzha

കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു: വെള്ളിയാമറ്റം മേഖലയില്‍ കുടിവെള്ളം മുടങ്ങി

വെള്ളിയാമറ്റം: കറുകപ്പിള്ളി -തേന്‍ മാരി റോഡ് പണിയ്ക്കായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചു പൊട്ടിച്ച കുടിവെള്ള പൈപ്പ് നന്നാക്കിയില്ല. ഇതോടെ ഒരാഴ്ച ആയി വെള്ളിയമറ്റം പഞ്ചായത്തിലെ പാലം സിറ്റി, തേന്‍മാരി, നാലാങ്കാട്, കറുകപ്പിള്ളി, വെള്ളിയാമറ്റം, തൊണ്ണൂറ്റിനാല് പ്രദേശങ്ങളില്‍ ഒരാഴ്ചയായി കുടിവെള്ളവിതരണം മുടങ്ങി. നൂറ് കണക്കിന് കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുകയാണ്. പ്രധാന മന്ത്രി റോഡ് വികസനപദ്ധതി യിലാണ് പന്നിമറ്റം -കുടയത്തൂര്‍ റോഡ് നിർമ്മിക്കുന്നത്. ഈ വകുപ്പും ജല അതോറിറ്റിയും തമ്മില്‍ ഏകോപനമില്ലാത്തതിനാലാണ് ആഴ്ച
ഒന്നു കഴിഞ്ഞിട്ടും പ്രശ്‌നപരിഹാരം വൈകുന്നത്. പൈപ്പ് പൊട്ടിയതിന്റ നഷ്ടം ആരു നല്‍കും എന്ന തര്‍ക്കവും നിലനിൽക്കുന്നു. കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാന്‍ ആവശ്യപെട്ട് പരാതി നല്‍കിയിട്ടും ജല അതോറിറ്റി അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!