Thodupuzha

ചൂട്‌ അസഹ്യം; ശീതളപാനീയ കടകളില്‍ കര്‍ശന പരിശോധനയ്‌ക്ക്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്‌

തൊടുപുഴ: ചൂട്‌ കൂടിയതോടെ, ശീതളപാനീയങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്‌.ജില്ലയിലെ ശീതള പാനീയ വില്‍പന കേന്ദ്രങ്ങള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, വഴിയോര കച്ചവടങ്ങള്‍, ഹോട്ടല്‍, ബേക്കറി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ പരിശോധന ആരംഭിച്ചത്‌. കൊടുംചൂട്‌ മറയാക്കി ഗുണനിലവാരമില്ലാത്ത ജ്യൂസുകളുടെയും മറ്റും വില്‍പന വ്യാപകമാകാനിടയുള്ള സാഹചര്യം കണക്കിലെടുത്താണ്‌ നടപടി.

വ്യവസ്‌ഥകള്‍ പാലിക്കാതെയും ഭക്ഷ്യസുരക്ഷാ ലൈസന്‍സും രജിസ്‌ട്രേഷനും ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ കെ.കെ. അനിലന്‍ പറഞ്ഞു. വേനല്‍ക്കാലത്ത്‌ വഴിയോരത്തും മറ്റും തുടങ്ങുന്ന താല്‍ക്കാലിക ശീതളപാനീയ കടകള്‍ക്കും ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്‌. പരാതി അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക്‌ 8943346186 എന്ന നമ്ബറില്‍ വിളിക്കാമെന്നും ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ പറഞ്ഞു.സ്‌ഥാപനങ്ങള്‍ എടുക്കേണ്ട മുന്‍കരുതല്‍ വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്‌ സ്‌ഥാപനങ്ങള്‍ സൂക്ഷിക്കുകയും പരിശോധനാ സമയത്ത്‌ ഹാജരാക്കുകയും വേണം.ജീവനക്കാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ സ്‌ഥാപനത്തില്‍ വേണം.ഐസ്‌ ഉണ്ടാക്കാന്‍ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ.ജ്യൂസ്‌ തയാറാക്കാന്‍ കേടുവന്നതും ചീഞ്ഞതുമായ പഴങ്ങള്‍ ഉപയോഗിക്കരുത്‌.പഴങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കണം.കാലാവധി കഴിഞ്ഞ പാല്‍ ഉപയോഗിക്കരുത്‌.ജ്യൂസ്‌ തയാറാക്കുന്നവര്‍ ?ൗസ്‌ ഉപയോഗിക്കുക.ഫ്രിഡ്‌ജ്‌ കൃത്യമായ ഊഷ്‌മാവിലാണെന്ന്‌ ഉറപ്പാക്കുക.ഫ്രിഡ്‌ജും ഫ്രീസറും എല്ലാ ദിവസവും വൃത്തിയാക്കണം.കുപ്പിവെള്ളം വാഹനങ്ങളില്‍ വിതരണത്തിനു കൊണ്ടുപോകുമ്ബോഴും കടകളില്‍ വില്‍പനയ്‌ക്കു വയ്‌ക്കുമ്ബോഴും വെയില്‍ കൊള്ളാത്ത വിധം സൂക്ഷിക്കണം.

Related Articles

Back to top button
error: Content is protected !!