Thodupuzha

വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം:  തൊടുപുഴയില്‍ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

തൊടുപുഴ: മോട്ടോര്‍വാഹന വകുപ്പും എം.വി.ഐ.പിയും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ തൊടുപുഴയില്‍ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. മോട്ടോര്‍വാഹന വകുപ്പ് ഭൂമി കയ്യേറിയെന്നാരോപിച്ച് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിലേക്കുള്ള പ്രവേശനം എം.വി.ഐ.പി അധികൃതര്‍ തടഞ്ഞു. സ്ഥലം മാറാന്‍ സാവകാശം ആവശ്യപ്പെട്ടിരുന്നതായി മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കി. സമാന്തരമായി വഴി നിര്‍മിച്ചതോടെ ഉച്ചക്ക് ശേഷം ഡ്രൈവിംഗ് പുനരാരംഭിച്ചു. രാവിലെ എട്ടരയോടെയാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് ടെസ്റ്റിനായി തൊടുപുഴ കോലാനിയിലെ ഗ്രൗണ്ടിലെത്തിയത്. അനുമതി നിഷേധിച്ച് ജലസേചന വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചതിനാല്‍ ഗ്രൗണ്ടില്‍ പ്രവേശിക്കാനായില്ല. ഇതോടെ ടെസ്റ്റില്‍ പങ്കെടുക്കാനെത്തിയവര്‍ പ്രതിസന്ധിയിലാകുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!