ChuttuvattomThodupuzha

ജില്ലയിൽ ലഹരി വ്യാപാരം കൂടുന്നു:10മാസത്തിനിടെ 1211 കേസ്

തൊടുപുഴ: പരിശോധനകളും ബോധവത്കരണവും ശക്തമാകുമ്പോഴും ജില്ലയിൽ ലഹരിക്കട ത്ത് കേസുകൾ വർധിക്കുന്നു. ലഹരിവിൽപ്പനയും കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരു ടെ എണ്ണവും രകസുകളും ദിനം പ്രതിയെന്നോണം കൂടുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനിടെ ജില്ലയിൽ എക്സസൈസ് രജിസ്റ്റർ ചെയ്‌ത് കുഞ്ചാവി, ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട് 410 എൻ ഡിപിഎസ് കേസുകളാണ് മാരക ലഹരിമരുന്നായ എംഡിഎംഎയും എൽഎസ്‌ഡിയും അടക്കം പിടികൂടിയവയിൽ ഉൾപ്പെടുന്നു. ദിനം പ്രതി ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.

ചാരായം -297 ലിറ്റർ, വ്യാജമദ്യം – 115 ലിറ്റർ, ഇന്ത്യൻ നിർമിത വിദേശമദ്യം-2237 ലിറ്റർ. കഞ്ചാവ്- 32 കിലോ, കഞ്ചാവ് ചെടി-81 എണ്ണം. എംഡിഎംഎ -20 ഗ്രാം. ഹഷിഷ് മായിൽ- 808 ഗ്രാം എന്നിങ്ങനെ യാണ് ഒക്ടോബർ വരെ എക്‌സൈസ് വകുപ്പ് ജില്ലയിൽ പിടികൂടിയവയുടെ കണക്ക്. ജനുവരി മു തൽ ഒക്ടോബർ വരെ 721 അബ്‌കാരി കേസുകളാണ് എക്സൈസ് പിടികൂടിയിൽ.

ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമായിട്ടും പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രം അ ന്വേഷണം ഒതുങ്ങുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പിന്നിലുള്ള മാഫിയ സംഘങ്ങളെ ക ഒണ്ടെത്താൻ കഴിയുന്നില്ല. പൊതു ഇടങ്ങളും നഗരത്തോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളുമെല്ലാം ല ഹരി കൈമാറ്റ ഇടങ്ങളായി ഇവർ ഉപയോഗിക്കുന്നുണ്ട്.

കേസുമായി പിടിയിലാകുന്നവരെല്ലാം ഇടനിലക്കാരാണ്. പരിശോധന വ്യാപകമാക്കിയ സാഹച ര്യത്തിലാണ് കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് അധിക്യതർ പറയുമ്പോഴും പിടികൂടുന്ന കേസുകൾ പരിശോധിച്ചാൽ ലഹരിയുടെ സ്വാധീനം ജില്ലയിൽ വർധിക്കുന്നതായാണ് സൂചനക

കഞ്ചാവും ഹഷിഷ് ഓയിലും കടന്ന് എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപ യോഗവും യുവാക്കൾക്കിടയിൽ വർധിച്ചു വരുന്നതായി എക്സസൈസ് പറയുന്നു. ഒരു ഗ്രാമിന് 4,000 രൂപ വരെ നൽകിയാണ് ഇവ വാങ്ങുന്നതെന്നാണ് വിവരം. 20 ഗ്രാം എംഡിഎംഎയാണ് ജില്ലയിൽ നിന്ന് എക്സൈസ് പിടികൂടിയത്. എൽഎസ്‌ഡി സ്റ്റാമ്പുകളുടെ ഉപയോഗവും വർധിക്കുന്നുണ്ട്. 0.626 മില്ലി ഗ്രാമാണ് പിടിച്ചെടുത്തൽ. ബംഗളൂരുവിൽനിന്നാണ് ഇത്തരം ലഹരി മരുന്നുകൾ ജില്ലയി ലേക്ക് എത്തുന്നതെന്നാണ് സൂചന.

വിനോദസഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ലഹരിസംഘങ്ങൾ പ്രവർത്തനം വ്യാപിപ്പിക്കുന്ന ത്. ലരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും യുവാക്കളാണ്. ഇത്തരം സംഘങ്ങളി ൽ യുവതികളും വിദ്യാർഥികളും വരെയുണ്ട്. ലഹരിക്കൊപ്പം കൂടുതൽ പണവും ലഭിക്കുമെന്നതാ ണ് യുവാക്കളെ പ്രധാനമായും ഇതിലേക്ക് ആകർഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!