ChuttuvattomThodupuzha

മദ്യപിച്ച് വാഹനമോടിച്ചയാളെ പിടികൂടി; മണിണിക്കൂറോളം പോലീസിന് തലവേദനയാക്കി പ്രതി

തൊടുപുഴ: മദ്യപിച്ച് വാഹനമോടിച്ചതിന് പ്രതിയെ പിടികൂടിയപ്പോൾ ഇത്ര വലിയ പൊല്ലാപ്പാകുമെന്ന് തൊടുപുഴ പോലീസ് കരുതിയില്ല. നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയ പ്രതിയാണ്  മണിക്കൂറുകളോളം പോലീസിന് തലവേദന സൃഷ്ടിച്ചത്.  ഇന്നലെ വൈകിട്ടോടെയാണ് തൊടുപുഴ മടക്കത്താനത്ത് താമസിക്കുന്ന അടിമാലി ഇരുമ്പുപാലം സ്വദേശി ചിറകണ്ടം റഷീദിനെ (28) മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടിയത്.  പിടികൂടിയപ്പോൾ മുതൽ കണ്ണിൽ കണ്ടവരെയെല്ലാം ഇയാൾ  തെറി വിളിച്ച് അക്രമാസക്തനാകു കയായിരുന്നു. പോലീസുകാരെയെല്ലാം കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാരും സ്റ്റേഷനിൽ തടിച്ചുകൂടി. തുടർന്ന് ഒരുവിധം ഇയാളെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴും   തുടർന്നു അസഭ്യവർഷം. പരിശോധനയ്ക്കെത്തിയ ഡോക്ടറെയും നഴ്സുമാരെയുമെല്ലാം ഇയാൾ ചീത്തവിളിച്ച് അക്രമാസക്തനായി. തുടർന്ന് ഈ സ്ഥിതിയിൽ പരിശോധിക്കാൻ തയ്യാറല്ലെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി. തുടർന്ന് സ്റ്റേഷനിൽ തിരികെയെത്തിച്ച  ശേഷം പൊതുസ്ഥലത്ത്  ക്രമസമാധാന പ്രശ്നമുണ്ടാക്കിയതിന് കേസെടുത്ത ശേഷം  സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് പോലീസ് തലയൂരി.

Related Articles

Back to top button
error: Content is protected !!