Thodupuzha
മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയെ വംശീയമായി അധിക്ഷേപിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ കോലം കത്തിച്ച് പ്രതിഷേധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/IMG-20220718-WA0018.jpg?resize=780%2C470&ssl=1?v=1658200879)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയെ വംശീയമായി അധിക്ഷേപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ തൊടുപുഴ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കെ. സുധാകരന്റെ കോലം കത്തിക്കലും നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അജയ് ചെറിയാന് തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ആര്. പവിരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എസ്. ശരത്, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ലിനു ജോസ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അബിന്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)