Thodupuzha

ഈസ്റ്റ് ലയണ്‍സ് ക്ലബ്ബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

തൊടുപുഴ: ഈസ്റ്റ് ലയണ്‍സ് ക്ലബ്ബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഈ വര്‍ഷം നടപ്പാക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. പാസ്റ്റ് പ്രസിഡന്റ് നോബി സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എ.വി വാമനകുമാര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നിര്‍വ്വഹിച്ചു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ മെമ്പര്‍മാരുടെ സത്യ പ്രതിജ്ഞ ചടങ്ങും സെക്കന്റ് വൈസ് ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ. രാജന്‍ എന്‍ നമ്പൂതിരി നിര്‍വഹിച്ചു. റീജണല്‍ ചെയര്‍പേഴ്‌സണ്‍ മനോജ് അബുംജാക്ഷന്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ ജെയ്‌സ് ജോണ്‍, ഷാജു പി വി, ഡിയോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സുബിന്‍ പഴയിടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ഷാജു പി.വി (പ്രസിഡന്റ്), നോബി സുദര്‍ശന്‍ (സെക്രട്ടറി), ടെന്‍സിംഗ് പോള്‍ (ട്രഷറര്‍), ഷിജു മാനുവല്‍ (ഐ. പി.പി), ജോഷി കുര്യന്‍ ( ഫസ്റ്റ് വൈസ് പ്രസിഡന്റ്), ഡിയോണ്‍ തോമസ് ( സെക്കന്റ് വൈസ് പ്രസിഡന്റ്), എന്‍.പി പോള്‍ (ക്ലബ്ബ് അഡ്മിനിസ്‌ട്രേറ്റര്‍), സുബിന്‍ തോമസ് (എം. സി. സി), ജോസ് പോള്‍ ( ടെയ്ല്‍ ടിസ്റ്റര്‍), ബിപിന്‍ ജോസഫ് (ടാമര്‍), ലൂക്കാച്ചന്‍ ടി. ജെയിംസ് (സര്‍വീസ് കോര്‍ഡിനേറ്റര്‍), ടോയ് മാത്യു, ബിനോയ് സെബാസ്റ്റ്യന്‍, ടോമി കാവാലം എന്നിവരെ ഡയറക്ടര്‍മാരായി തെരെഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!