Thodupuzha

കിഴക്കുംഭാഗം കരയോഗം കനക ജൂബിലി കുടുംബസംഗമം

മണക്കാട്: എന്‍.എസ്.എസ് കിഴക്കുംഭാഗം കരയോഗത്തിന്റെ അമ്പതാമത് കനക ജൂബിലി കുടുംബസംഗമം എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. കെ. ശ്രീശകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ശ്രീനാഥ് വിഷ്ണു അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് എം.ബി ധര്‍മ്മാംഗദ കൈമള്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു രാജീവ്, പ്രതിനിധി സഭാ മെമ്പര്‍ പി.എസ് മോഹന്‍ദാസ്, യൂണിയന്‍ സെക്രട്ടറി ആര്‍. അനില്‍കുമാര്‍ , മുന്‍താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി. ഗോപാലകൃഷ്ണന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് വി.പി സരോജിനി, മണക്കാട് കരയോഗം പ്രസിഡന്റ് കെ.പി ജനാര്‍ദ്ദനന്‍ നായര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ മാരായ ബിന്ദു പത്മകുമാര്‍, നീനു പ്രശാന്ത്, ജെസി ആന്റണി, തിരക്കഥാകൃത്തും സംവിധായകനുമായ ദിലീഷ് നായര്‍, കരയോഗം പ്രസിഡന്റ് കെ. പി ചന്ദ്രഹാസന്‍, കരയോഗം സെക്രട്ടറി വി.എന്‍ ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ 50 വര്‍ഷം വിവാഹ ജീവിതം പൂര്‍ത്തിയാക്കിയ ദമ്പതിമാരെയും, മുതിര്‍ന്ന കരയോഗം മെമ്പര്‍മാരെയും ആദരിച്ചു. കനകജൂ ബിലി സ്മരണിക യുടെയും, കയ്യെഴുത്തു മാസികയുടെയും പ്രകാശനം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിച്ചു.

 

 

Related Articles

Back to top button
error: Content is protected !!