ChuttuvattomThodupuzha

ഇടവെട്ടി യു.ഡി.എഫ് മണ്ഡലം പദയാത്ര സംഘടിപ്പിച്ചു

ഇടവെട്ടി: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കും അക്രമത്തിനും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ മുന്നോടിയായി ഇടവെട്ടി യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം തല പദയാത്ര നടത്തി. യു.ഡി.എഫ് കണ്‍വീനര്‍  എ.കെ സുഭാഷ് കുമാര്‍,സെക്രട്ടറി  ബേബി തോമസ് കാവാലം എന്നിവര്‍ നേതൃത്വം നല്‍കി . കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്  ജോസി ജേകബ് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു തെക്കുംഭാഗത്തു നിന്നും ആരംഭിച്ച പദയാത്ര വിവിധ വാര്‍ഡുകള്‍ കൂടി ഇടവെട്ടിയില്‍ സമാപിച്ചു .

സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ പി.എസ് ചന്ദ്രശേഖര പിള്ള, എന്‍.ഐ ബെന്നി, അഡ്വ. ജോസഫ് ജോണ്‍, വി.എം അബ്ബാസ് വടക്കേല്‍, ജോഷി തോമസ് മുണ്ടക്കല്‍, അപ്പച്ചന്‍ താരാട്ട്, ഷിബു പേരേപാടന്‍, പത്മാവതി രഘുനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ബിന്‍സി മാര്‍ട്ടിന്‍, വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, എം.പി അഷ്റഫ്, സലീം മുക്കില്‍, മുഹമ്മദ് അന്‍ഷാദ്, നിസാര്‍ ഇടവെട്ടി,അജിമോന്‍ വടക്കും പറമ്പില്‍,ലത്തീഫ് തൊട്ടിപ്പറമ്പില്‍, ഷമ്മി ഈപ്പച്ചന്‍,ഷിനജ് കരകുന്നേല്‍, ബെന്നി ദേവസ്യ ചാവട്ട്  ,മനോജ് മോന്‍ ജോര്‍ജ്, സുജാത സജീവ്, മോളി ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!