ChuttuvattomIdukkiThodupuzha

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് പൂർണ്ണം

തൊടുപുഴ: സംസ്ഥാന വ്യാപകമായി കെ.എസ്.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ഇടുക്കി ജില്ലയിൽ സമ്പൂർണ്ണ വിജയമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.കേരളവർമ്മ കോളേജിലെ ജനാധിപത്യ ഇലക്ഷൻ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന മന്ത്രി ആർ ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ന്യായമായ ആവശ്യങ്ങൾ ഉയർത്തി സമരം ചെയ്ത കെ.എസ്.യു പ്രവർത്തകരെ അതിക്രൂരമായി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചുമായിരുന്നു കെ.എസ്.യു സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തത്.ജില്ലയിലെ കലാലയങ്ങളിലും സ്കൂളുകളിലും പഠിപ്പ് മുടക്കി സമരം ഏറ്റെടുത്ത വിദ്യാർത്ഥികൾ ജില്ലയുടെ വിവിധ മേഖലകളിൽ പ്രതിഷേധയോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തിയതായും കെഎസ്‌യു ജില്ലാ പ്രസിഡൻറ് നിതിൻ ലൂക്കോസ് അറിയിച്ചു.

തൊടുപുഴ നിയോജക മണ്ഡലത്തിലെ വിവിധങ്ങളായ കലാലയങ്ങളിലും സ്കൂളുകളിലും വിദ്യാഭ്യാസ ബന്ദിൻ്റ ഭാഗമായി പഠിപ്പു മുടക്കിയ വിദ്യാർത്ഥികൾ തൊടുപുഴ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അസ്ലം ഓലിക്കൻ അധ്യക്ഷത വഹിച്ചു. പ്രതിഷേധയോഗം കെ.എസ്.യു മുൻ ജില്ലാ പ്രസിഡൻ്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കലാലയങ്ങളിലെ ജനാധിപത്യത്തിൻ്റെ കഴുത്തു ഞെരിച്ച് കൊല്ലുവാൻ എസ്.എഫ്.ഐ ശ്രമിക്കുകയാണ്. എസ്.എഫ്.ഐയുടെ ഈ കിരാത നടപടികൾക്ക് സംസ്ഥാന സർക്കാരും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഇടതുപക്ഷ അധ്യാപക സംഘടനകളും കുടപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ജനാധിപത്യ സംസ്കരത്തിന് ഭൂഷണമല്ല. നാളെയുടെ പ്രതീക്ഷയായ പുതുതലമുറയുടെ ജനാധിപത്യ ബോധത്തെയാകെ തകർക്കുന്ന ഇത്തരം പ്രവണതകളെ എന്ത് വിലകൊടുത്തും കേരളത്തിലെ വിദ്യാർത്ഥി സമൂഹം പ്രതിരോധിക്കുമെന്നും ടോണി തോമസ് പറഞ്ഞു. കെ.എസ്.യു നേതാക്കളായ അൽത്താഫ് സുധീർ, അഷ്കർ ഷമീർ, ഫസ്സൽ അബ്ബാസ്, ബ്ലസൺ ബേബി എന്നിവർ പ്രസംഗിച്ചു. മൈക്കിൾ പട്ടാണിക്കുന്ന്, ആദിൽ നാസർ, നിയാസ് പി.ജെ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

 

Related Articles

Back to top button
error: Content is protected !!