Thodupuzha

ഇളംദേശം ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം 2021-22 ബുധനാഴ്ച

തൊടുപുഴ: ഇളംദേശം ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം 2021-22 ബുധനാഴ്ച രാവിലെ 9.30ന് കുട്ടപ്പന്‍ കവലയിലെ അഞ്ചിരി ക്ഷീരസംഘത്തില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ അധ്യക്ഷനാകും. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷീര മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിര്‍വഹിക്കും. മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് മികച്ച കര്‍ഷകരെ ആദരിക്കും. ആലക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് മിനി ജെറി മുഖ്യപ്രഭാഷണം നടത്തും. കൂടാതെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സഹകാരികള്‍, ക്ഷീരസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷീര സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദര്‍ശനം, ഡയറി ക്വിസ്, ക്ഷീര വികസന സെമിനാര്‍, ഡയറി എക്‌സിബിഷന്‍, ബ്ലോക്കിലെ മികച്ച കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടത്തും. ക്ഷീര കര്‍ഷകര്‍ക്കായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 60 ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്കും ചടങ്ങില്‍ വച്ച് തുടക്കം കുറിക്കും. പത്ര സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോണ്‍, ആലക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ഡയറി ഓഫീസര്‍ സുധീഷ് എം.പി., ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിമോള്‍ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ടോമി കാവാലം, സ്വാഗത സംഘം ചെയര്‍മാന്‍ വിജയന്‍ പി.ജി. എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!