Thodupuzha

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്  വികസന സെമിനാര്‍ സംഘടിപ്പിച്ചു

 

 

ഇളംദേശം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച് ഉപപദ്ധതി തയാറാക്കുന്നതിനുള്ള വികസന സെമിനാര്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് ആയി 2022 – 23 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന 99,15,000 രൂപയുടെ പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. 2022- 27 പഞ്ചവത്സരപദ്ധതിയുടെയും 2022 – 23 വാര്‍ഷികപദ്ധതിയുടെയും രൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും 07, 12 തീയതികളില്‍ നടന്ന വര്‍ക്കിങ് ഗ്രൂപ്പ്, ഗ്രാമസഭാ യോഗങ്ങളില്‍ സ്വീകരിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിമോള്‍ വര്‍ഗീസ്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരന്‍, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോമി കാവാലം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സി സോജന്‍ , ഭരണസമിതി അംഗങ്ങളായ കെ.എസ് ജോണ്‍, കെ.കെ രവി, ഷൈനി സന്തോഷ്, ജിജി സുരേന്ദ്രന്‍, നൈസി ഡെനില്‍, ടെസി മോള്‍ മാത്യു, മിനി ആന്റണി, സെക്രട്ടറി കെ.ആര്‍ ഭാഗ്യരാജ്, ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജയരാജ് എം. നായര്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!