ChuttuvattomThodupuzha

വയോജന ദിനാചരണം സംഘടിപ്പിച്ചു

മടക്കത്താനം: കനിവ് പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും, മൂവാറ്റുപുഴ ആസ്‌ക്കോ ഡയഗ്‌നോസ്റ്റിക് സെന്ററുമായി സഹകരിച്ച് വയോജന ദിനാചരണം സംഘടിപ്പിച്ചു. മടക്കത്താനം ജോഷ് പവലിയനില്‍ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് കേരളാ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലും, വയോജന സംഗമം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജും ഉദ്ഘാടനം ചെയ്തു. കനിവ് ചെയര്‍മാന്‍ എം.എ.സഹീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് വിധു.പി.നായര്‍, മികച്ച പാലിയേറ്റീവ് നേഴ്‌സിനുള്ള അവാര്‍ഡ് നേടിയ ലേഖ.പി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പാലിയേറ്റീവ് ട്രെയിനര്‍ സിജോ വിജയന്‍ ‘വാര്‍ദ്ധക്യത്തെ എങ്ങനെ ആനന്ദകരമാക്കാം’ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. എം.ആര്‍.പ്രഭാകരന്‍, കെ.എന്‍.ജയപ്രകാശ്, സുനില്‍ മുഹമ്മദ്, എം.കെ. മധു, കെ.വി. സുനില്‍, റെയ്‌സമ്മ സാബു, മധുസൂദനന്‍ നായര്‍, കനിവ് മേഖലാ സെക്രട്ടറി പി.ബി. സാബു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!