Local LiveVannappuram

വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സും വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും ഇന്ന്

വണ്ണപ്പുറം : കവിത ലൈബ്രറിയുടെയും കുടയത്തൂര്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ വൈദ്യുതി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും ഇന്ന് 2.30ന് വായനശാലയില്‍ നടത്തും. ലൈബ്രറി പ്രസിഡന്റ് വിന്‍സെന്റ് പിച്ചാപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ശശി ബി.മറ്റം ഊര്‍ജ്ജ ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കും. വാര്‍ഡ് മെമ്പര്‍ റഷീദ് തോട്ടുങ്കല്‍ വിദ്യാര്‍ത്ഥികളെ ആദരിക്കും.

Related Articles

Back to top button
error: Content is protected !!