Thodupuzha

ഇടുക്കി മെഗാ ജോബ് ഫെയറിലേക്ക് തൊഴിൽദാതാക്കളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

തൊടുപുഴ : കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സിലെൻസിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ സ്കിൽ കമ്മിറ്റിയും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. മാർച്ച് 12 ന് കുട്ടിക്കാനം മരിയൻ കോളേജിൽ വച്ചാണ് ‘മെഗാ ജോബ് ഫെയർ 2022’ സംഘടിപ്പിക്കുന്നത്. സങ്കൽപ്പ്‌ പദ്ധതിയുടെ ഭാഗമായി തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ തൊഴിൽ മേളയിൽ ഫെബ്രുവരി 23 വരെ തൊഴിൽദാതാക്കൾക്ക് രജിസ്റ്റർ ചെയ്യാം. സ്കൂൾ, കോളേജ് വിദ്യാഭാസ യോഗ്യതകൾക്ക് പുറമെ മറ്റു അംഗീകൃതമായ ഹൃസ്വ,ദീർഘകാല കോഴ്സുകൾ ചെയ്ത ഉദ്യോഗാർത്ഥികളെ ആവശ്യമുള്ള അംഗീകൃത വൻകിട-ചെറുകിട വ്യവസായശാലകൾ, നിർമ്മാണ കമ്പനികൾ, വിദ്യാഭ്യാസ, ബാങ്കിങ്, ആരോഗ്യ സ്ഥാപനങ്ങൾ, ടൂറിസം, കാർഷിക, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസ്സിംഗ്,, ഓട്ടോമോട്ടീവ് , വസ്ത്ര വ്യവസായകർ, സംരംഭകർ തുടങ്ങിയ എല്ലാ തൊഴിൽദാതാക്കൾക്കളും, തങ്ങളുടെ എല്ലാവിധ തൊഴിലവസരങ്ങൾക്കുമായി ഈ തൊഴിൽമേള പ്രയോജനപ്പെടുത്താവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനായി www.statejobportal.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!