ChuttuvattomThodupuzha

ന്യൂമാന്‍ കോളേജില്‍ ഇംഗ്ലീഷ് പരിശീലന ക്ലാസ്

തൊടുപുഴ : ന്യൂമാന്‍ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 8 മുതല്‍ 12 വരെ തീയതികളില്‍ ഹൈസ്‌കൂള്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് പരിശീലന ക്ലാസുകള്‍ നടത്തും. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഗ്രാമര്‍, സ്പോക്കണ്‍ ഇംഗ്ലീഷ് എന്നിവയില്‍ വിദഗ്ധ പരിശീലനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. കോളേജിലെ ലാംഗ്വേജ് ലാബ്, തീയേറ്റര്‍, സ്മാര്‍ട്ട് ക്ലാസ്സ് റൂംസ് എന്നി സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. സൗജന്യമായിട്ടായിരിക്കും ക്ലാസുകള്‍ നടത്തുന്നത്. ഫോണ്‍: 8547441757, 9539297570.

Related Articles

Back to top button
error: Content is protected !!