Thodupuzha

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

 

തൊടുപുഴ: വ്യാപാര സ്ഥാപനങ്ങളില്‍ അളവുതൂക്ക ഉപകരണങ്ങളില്‍ കൃത്രിമം നടത്തുക, വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ പിടി കൂടുന്നതിനായി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ സംയുക്ത പരിശോധന നടത്തി. കടകളില്‍ അതാതു ദിവസത്തെ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. സീല്‍ പതിപ്പിക്കാത്ത ത്രാസുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ തൂക്കി നല്‍കുന്നുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. എന്നാല്‍ കാര്യമായ ക്രമക്കേടുകള്‍ കണ്ടെത്താനായില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു കെ. ബാലന്‍ പറഞ്ഞു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ദീപ തോമസ്, പൗര്‍ണമി, സുജോ, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എല്‍ദോസ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അടുത്ത ദിവസങ്ങളില്‍ സംയുക്ത പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!