Thodupuzha

എൻ്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു.

 

അറക്കുളം: ആം ആദ്മി പാർട്ടി ഇടുക്കി നിയോജമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘എൻ്റെ ഗ്രാമം സുന്ദര ഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞാറിൽ നിയോജക മണ്ഡലം കൺവീനർ സണ്ണി കൂട്ടുങ്കൽ നിർവഹിച്ചു. അറക്കുളം പഞ്ചായത്ത് കൺവീനർ പോൾ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി സോഫിയ ജോസഫ് ,ജില്ലാ വനിതാ ഫോറം സെക്രട്ടറി ബീന ജസ്റ്റിൻ, കുരുവിള ജേക്കബ്, ജോബിൻ വെട്ടുകാട്ടിൽ, ബാബു സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.

പാതയോരം കാടുവെട്ടി മനോഹരമാക്കുക, പാർക്കുകൾ നിർമ്മിക്കുക, പാതയോരത്ത് പൂച്ചെടികൾ വച്ച് പിടിപ്പിക്കുക, മാലിന്യ നിർമാർജന പദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Related Articles

Back to top button
error: Content is protected !!