Thodupuzha

യൂണീവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിൽ ‘സമത്വ ബ്രിഡ്ജിങ്ങ് ദി ഡിജിറ്റൽ ഡിവൈഡ് ‘ പദ്ധതി ആരംഭിച്ചു

മുട്ടം: യൂണീവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിൽ ‘സമത്വ ബ്രിഡ്ജിങ്ങ് ദി ഡിജിറ്റൽ ഡിവൈഡ് ‘ പദ്ധതി ആരംഭിച്ചു. എ പി ജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണീവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതിന്റെ ഭാഗമായി കോളേജിൽ നിന്ന് തിരഞ്ഞെക്കപ്പെട്ട 10 വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ: ഗീതമ്മ വി ജി അധ്യക്ഷത വഹിച്ച യോഗം സിന്റിക്കേറ്റ് അംഗം ഡോ: വിനോദ് കുമാർ ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ: ജോസ് സെബാസ്റ്റ്യൻ,പി ടി എ വൈസ് പ്രസിഡന്റ് മുബാറക്ക് കുഞ്ഞ്,മനോജ്‌ എം ജെ, അമ്പിളി വി ആർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!