ChuttuvattomThodupuzha

അവധിക്കാലത്ത് വീട് പൂട്ടി പോകുന്നവര്‍ക്ക് പോല്‍ – ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം

തൊടുപുഴ: ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്റെ  ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പിലെ  സൗകര്യം വിനിയോഗിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് അറിയിച്ചു. വീട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും.

പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ – ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തശേഷം സര്‍വീസസ് എന്ന വിഭാഗത്തിലെ ‘ഘീരസലറ ഒീൗലെ കിളീൃാമശേീി’ സൗകര്യം വിനിയോഗിക്കുകയാണ് വേണ്ടത്. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ  നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ  അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.

Related Articles

Back to top button
error: Content is protected !!