Local LiveMoolammattam

അമിത താരിഫ് വില:നവകേരള സദസ്സില്‍ പരാതി നല്‍കി

പന്നിമറ്റം : വെള്ളിയാമറ്റം വില്ലേജിലെ ഭൂമിയുടെ അമിത താരിഫ് വില കുറയ്ക്കാനുള്ള നടപടികള്‍ വേഗത്തില്‍ ആക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘം നേതാവ് സജി അലയ്ക്കാത്തടം നവകേരള സദസ്സില്‍ പരാതി നല്‍കി.റവന്യു വകുപ്പുദ്യോഗസ്ഥര്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.സാഹചര്യത്തിലാണ് നവ കേരള സദസ്സില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രി ജില്ലയില്‍ നിന്ന് പോകുന്നതിന് മുമ്പ് അനുകൂല തീരുമാനം ഉണ്ടാകുമെന്നപ്രതീക്ഷയിലാണ് വെള്ളിയാമറ്റം വില്ലേജുകാര്‍.കര്‍ഷക സംഘത്തിന് പുറമേ എല്‍ഡിഎഫ് നേതൃത്വവും പരാതി നല്‍കിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!